January 17, 2008

ഒരു രാജസ്ഥാനീ സ്വീകരണം

അതിഥി സല്‍‌ക്കാരമായാല്‍ ഇങ്ങനെ വേണം.......

വീട് വിട്ട് ഫീല്‍ഡും തേടി പോകുന്ന ജീവിതയാത്രയില്‍ കോട്ട കൊത്തളങ്ങളുടെ സൊന്തം നാടായ രാജസ്ഥാനിലെ ബാര്‍മര്‍ എന്ന സ്ഥലത്ത് കെയ്‌ന്‍ എനര്‍ജി എന്ന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയം.

ഒരു ദിവസം കൂടെ ജോ‍ലി ചെയ്യുന്ന രാജസ്ഥാനി രാം‌ലാല്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാനും കൂടെ ജോലി ചെയ്യുന്ന ജോര്‍ജ് എന്ന ഇരിങ്ങാലക്കുടക്കാരനും ഉടനെ സമ്മതം മൂളിയതിന്റെ പിന്നിലെ പ്രധാന കാരണം പുറമെ നിന്നും നോക്കിയാല്‍ വൈക്കോല്‍ കൂന പോലെ തോന്നുന്ന ഇവരുടെ വീടൊന്നു കാണുക എന്നുള്ളതായിരുന്നു.


അന്ന് വൈകീട്ട് തന്നെ ഡ്രൈവര്‍ ഗംഗാറാമിനെയും കൂട്ടി ബാര്‍മര്‍ അങ്ങാടിയില്‍ പോയി കുറച്ച് ചോക്ക്ലേറ്റും ഫ്രൂട്സും ഒക്കെ വാങ്ങി ഞങ്ങള്‍ രാം‌ലാലിന്റെ വീട്ടിലേക്ക് പോയി. പോകുന്ന വഴിയില്‍ രാം‌ലാല്‍ പണ്ട് പഠിച്ച സ്കൂള്‍ കാണിച്ചു തന്നു.വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ നടന്നാണത്രെ പോയിരുന്നത്.ടാര്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മരുഭൂമി താണ്ടി വേണം പുള്ളിക്കാരന്റെ വീട്ടില്‍ എത്താന്‍ ,വണ്ടി 4x4 അല്ലെങ്കിലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പുള്ളിക്കാരന്റെ വീടിന്റെ അടുത്ത് ചെന്ന് ഇറങ്ങാന്‍ സാധിച്ചു.


പുറത്ത് നിന്ന് നോക്കിയാല്‍ രണ്ട് വൈക്കോല്‍ കൂന നില്‍ക്കുന്ന പോലെ തോന്നും വീട് കാണാന്‍(നാട്ടിന്‍ പുറത്തുള്ള ഒട്ടു മിക്ക വീടുകളും ഇങ്ങനെ തന്നെ ആയീരുന്നു).നിലത്ത് നിന്നും ഒരാള്‍ പൊക്കം വരെ വൃത്താകൃതിയില്‍ കല്ലു വച്ച് കെട്ടും എന്നിട്ട് അതിന്റെ മുകളില്‍ നമ്മുടെ നാട്ടില്‍ ഓല വെച്ച് പുര മേയുന്നതിനു പകരം ചുള്ളികമ്പ് അടുക്കി വെച്ചിട്ട് നാലോ അഞ്ചോ ഇഞ്ച് കനത്തില്‍ മുളച്ച് വരുന്ന കൂണിന്റെ തൊപ്പി പോലെ വെച്ച് കെട്ടും,പൊള്ളുന്ന ചൂടില്‍ നിന്നും രക്ഷ നേടാന്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള വീടുകള്‍ സഹായകമത്രെ.മൊത്തം നാലോ അഞ്ചോ ആള്‍ക്ക് കിടക്കാനുള്ള സൌകര്യം കാണും ഒരു വീട്ടില്‍, ഇതു പോലുള്ള രണ്ട് വീടുകള്‍ ചേര്‍ന്നതായിരുന്നു രാം‌ലാലിന്റെ വീട്.


ഞങ്ങളെ കണ്ടതും ഒരൊന്നൊന്നെര മീറ്റര്‍ സാരി വലിച്ച് തലയില്‍ കെട്ടിയ ഒരു കപ്പടാ മീശക്കാരന്‍ ഞങ്ങളോട് കേറി ഇരിക്കാന്‍ വേണ്ടി പറഞ്ഞു.രാം‌ലാലിന്റെ ചേട്ടനായിരുന്നു അത്.(പിന്നെ തലയില്‍ കെട്ടിയത് സാരിയൊന്നുമല്ല അവരുടെ തലപ്പാവാണ്)


ജോര്‍ജിനെ ചൂണ്ടി കാണിച്ചിട്ട് ഇതാണെന്റെ ബോസ്സ് എന്ന് പറഞ്ഞതും കപ്പടാ മീ‍ശക്കാരന്റെ വിനയവും ആദരവുമൊക്കെ പത്തു മടങ്ങ് കൂടി.ഉടനെ അകത്ത് പോയിട്ട് ഒരു പോളിത്തീ‍ന്‍ കവറില്‍ വെടിമരുന്ന് കഞ്ഞി വെള്ളത്തില്‍ കുഴച്ച പോലെ ഒരു സാധനം കൊണ്ടു വന്നു,എന്നിട്ട് അതില്‍ നിന്നും ഒരു ഉരുള എടുത്ത് ജോര്‍ജിന് നീട്ടി.കാക്ക തേങ്ങാ പൂളു കണ്ട പോലെ ജോര്‍ജ് ആ സാധനത്തിലേക്ക് ഇടങ്കണ്ണിട്ടൊന്നു നോക്കി,എന്നിട്ട് ചോദിച്ചു

‘ക്യാ ഹെ യെ’

കപ്പടാ മീശക്കാരന്‍ പറഞ്ഞു

‘ഒഫിയാം ഹെ സാബ് ‘

ഒരുപിടിയും കിട്ടുന്നില്ലെന്ന് കണ്ട് ഡ്രൈവര്‍ ഗംഗാറാം കേറി ഇടപെട്ടു:സാര്‍ ,ഇതു ഒപിയം എന്ന് പേരുള്ള ഒന്നാം തരം മയക്കുമരുന്നാണ്.ഒപിയം എന്ന് കേട്ടപ്പോളുണ്ടായ ഞെട്ടെലില്‍ ജോര്‍ജ് ഇരുന്ന ഇരിപ്പില്‍ നിന്നും രണ്ടടി പൊങ്ങിയതായിട്ട് എനിക്ക് തോന്നി.ഒരു തരത്തില്‍ ‘ഞങ്ങളാ ടൈപ്പല്ല ചേട്ടാ’ എന്ന് പറഞ്ഞ് അയാളെ വിശ്വസിപ്പിച്ചു.

ഈ സാധനം രാജസ്ഥാനികള്‍ വീട്ടില്‍ ‘കാര്യപ്പെട്ടവര്‍’ വിരുന്നു വരുമ്പോള്‍ കൊടുക്കാറുള്ളതാണെന്ന് പീന്നീട് ഗംഗാറാമാണ്‌ പറഞ്ഞു തന്നത്.

ഓരോ നാട്ടിലെ ഓരോരോ രീതികളേ

15 comments:

വിന്‍സ് said...

hahaha...adi poli.

ശ്രീ said...

ഹ ഹ...
എടുത്തു വിഴുങ്ങാതിരുന്നതു ഭാഗ്യമായീ...


ഓരോരോ സല്‍‌ക്കാരങ്ങള്‍‌!
:)

നിരക്ഷരന്‍ said...

അത് കലക്കി കുഞ്ഞായീ. നല്ല വിവരണം.

ബാര്‍മറിലൊക്കെ ഈ പറഞ്ഞ രാം‌ലാലിന്റെ കൂടെ കറങ്ങി നടന്നിട്ടുള്ളതുകൊണ്ട്, വായിച്ചപ്പോള്‍ നല്ല സുഖം കിട്ടി. രാം‌ലാല്‍ ഒരിക്കല്‍ എന്നേയും വിളിച്ചിരുന്നു വീട്ടിലേക്ക്. സമയക്കുറവുകാരണം പോകാന്‍ പറ്റിയില്ല.

രാജസ്ഥാനിലെ ഗ്രാമവാസികള്‍ പലരുടേയും മടിക്കുത്തില്‍ ഈപ്പറഞ്ഞ ഓപ്പിയം(അഫീമെന്നും അവര്‍ പറയും) ഉണ്ടായിരിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത്,കിലോമീറ്ററുകളോളം അവന്മാര്‍ നടക്കുന്നത് അഫീം അടിച്ചിട്ടാണതേ !! പക്ഷെ ഒരിക്കല്‍ ഭാംഗ് അടിച്ചതിന്റെ അനന്തരഫലങ്ങള്‍ ഓര്‍ക്കുമ്പോള്‍ , അഫീം കാണുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാ‍ണ് പതിവ്.

K M F said...

nice post

ഉപാസന | Upasana said...

തയ്യാറെടുപ്പുകള്‍ നടത്തി പോകൂ
നന്നായി എഴുത്ത്
:)
ഉപാസന

പ്രയാസി said...

കുഞ്ഞായീ..

അതിന്റെ മണം വലിച്ചു കേറ്റിയല്ലെ..!

അതാ അനക്കൊരു ചരിവ്..:)

ഗോപന്‍ - Gopan said...

വളരെ രസമായി എഴുതിയിരിക്കുന്നു..

കാവലാന്‍ said...

ഹ്ഹ ഹ്ഹ ഹ്ഹാ.........കുഞ്ഞായിക്കിത്തിരി കഴിക്കരുതായിരുന്നോ?

കുഞ്ഞായി said...
This comment has been removed by the author.
കുഞ്ഞായി said...

വിന്‍സ് ,KMF,പ്രയാസി,ഗോപന്‍,കാവലാന്‍:ആദ്യമായി കണ്ടതിന് നന്ദി
വിന്‍സ്:നന്ദി
ശ്രീ:ശരിക്കും. ലെവെന്മാരെ സല്‍ക്കാരം കാണുമ്പോ എടുത്ത് വായിലിടാന്‍ തോന്നിപോകും
നിരക്ഷരന്‍:യെമെനികള്‍ ‘ഗാട്ട്’ അടിക്കുന്നതിന് പറയുന്ന ന്യായീകരണങ്ങളില്‍ ഒന്നീ ചൂടാണ്.ഒരു പക്ഷേ ചൂടില്‍ നിന്നും രക്ഷ നേടുന്നതിന് ഓരോരുത്തരുടെ പോംവഴികളായിരിക്കും
KMF:നന്ദി
ഉപാസന:ലെവെന്‍ മാരെക്കുറിച്ച് ഇപ്പോ ഏകദേശം ഒരു രൂപമായി അതുകൊണ്ട് പ്രശ്നമില്ല. നന്ദി
പ്രയാസി:നല്ല ഒബ്സെര്‍വേശന്‍
ഗോപന്‍:നന്ദി
കാവലാന്‍:അടിച്ച കുറച്ചണ്ണമ്മാരുടെ എക്സ്പീരിയന്‍സ് കേട്ടപ്പോള്‍ തന്നെ ഏതാണ്ട് എന്തെക്കൊയോ ആയി.അതുകൊണ്ട് കൂടുതല്‍ പരീക്ഷണത്തിന് മുതിര്‍ന്നില്ല

ഉഗാണ്ട രണ്ടാമന്‍ said...

നല്ല വിവരണം...

syamgpillai said...

കുഞ്ഞായി മാഷു അതിനു ശേഷം ഒറ്റയ്ക്കൂപോയൊ...അതിന്റെ രുചി നോക്കാന്‍

Neetha said...

:) veedinakathenganannu paranzhilalo kunjayi!!
Enthayalum annathu kazhikanzhakaranam ingane ividokke kanan patti! :)

Nalla ezhuttu! :)

സുബൈര്‍കുരുവമ്പലം said...

കുഞായീ .... ഇയ്യാള്.. അഫ്ഗാനിസ്ഥാനില്‍ പോകാഞ്ഞത്‌ നന്നായി .....
എങ്കില്‍ അശീഷ് വലിച്ചു പണ്ടാര മടങ്ങിയേനെ ...... ചുമ്മാ ആണ് കേട്ടോ..
എന്ക്കിഷ്ട്ട പെട്ടു നല്ല അവതരണം .......

ശ്രീ said...

എഴുത്തെല്ലാം നിര്‍ത്തിയോ മാഷേ? ഈയ്യിടെയായി കാണാറില്ലല്ലോ