June 29, 2009

പാസ്പോര്‍ട്ടിലും വ്യാജന്‍

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ,ഞാന്‍ ഒ.എന്‍.ജി.സിയിലെ ജോലികഴിഞ്ഞ് അബുദാബിക്ക് പോകാനായിട്ട് മുംബയ് എയര്‍പോര്‍ട്ടിലെത്തിയത്.

ജോലിക്കിടയില്‍ ഇതുപോലെയുള്ള യാത്രകള്‍ പതിവാണ്.പലരാജ്യങ്ങളുടെയും വിസിറ്റ് വിസയും എമിഗ്രേഷന്‍ സ്റ്റാമ്പും കൊണ്ട് എന്റെ പാസ്പോര്‍ട്ട് നിറഞ്ഞിരുന്നു.ഇനി ഒരു പേജും കൂടെയേ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ളൂ.അബുദാബിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യണം ,അല്ലെങ്കില്‍ ഇതുപോലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ മുതുക് കാണിച്ച് കൊടുക്കേണ്ടിവരും സ്റ്റാമ്പ് ചെയ്യാന്‍,എന്നുള്ള ചിന്തകളുമായി ഞാന്‍ എമിഗ്രേഷന്‍ കൌണ്ടറിലെത്തി.

എമിഗ്രേഷന്‍ കൌണ്ടറിലെ സാറിന് എന്തോ പന്തികേട് തോന്നിയത്പോലെയുണ്ട് ,അഞ്ച് മിനിട്ടിന് മേലെയായി പാസ്പോര്‍ട്ട് കൊടുത്തിട്ട്.ഞാന്‍ കൌണ്ടറിന്റെ മുകളിലൂടെ ഏന്തി നോക്കി അദ്ദേഹം പാസ്പോര്‍ട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍,അപ്പോളല്ലേ രസം,തട്ടാന്റെ കയ്യില്‍ സ്വര്‍ണ്ണം കിട്ടിയമാതിരി,അതിയാന്‍ അതിന്റെ ആദ്യത്തെ പേജിലെ ഫോട്ടോ ഇരിക്കുന്ന ഭാഗം ആഞ്ഞ് ചുരണ്ടിക്കൊണ്ടിരിക്കുന്നു.

ഇനി കുറച്ച്കൂടി ചുരണ്ടിയാല്‍ പാസ്പോര്‍ട്ടിന്റെ പുറം ചട്ട കീറി അങ്ങേരുടെ വിരള് പുറത്ത് ചാടുമെന്ന് മനസ്സിലാക്കിയ ഞാനാ ഏമാനോട് ചോദിച്ചു:

വാട്ട് ഹാപ്പെന്റ് സാര്‍..എനിത്തിങ്ങ് റോങ്ങ് വിത്ത് മൈ പാസ്പോര്‍ട്ട് ...?

എന്റെ ചോദ്യം കേട്ടതും ,അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ സ്വല്‍പ്പം അയവുവന്നു,എന്നിട്ട് എന്നോട് പറഞ്ഞു, ഒരുപാട് പേര് വ്യാജ പാസ്പോര്‍ട്ടുമായി ഇതിലെ വരുന്നുണ്ട് , അതില്‍ ഏറ്റവും കൂടുതലായിട്ട് വരുന്നത് കോഴിക്കോട് നിന്നുള്ളവരാണ്,നിങ്ങളുടെ പാസ്പോര്‍ട്ടും കോഴിക്കോട് നിന്നുള്ളതാണല്ലോ അതുകൊണ്ടാണ് ശെരിക്കുമൊന്ന് വെരിഫൈ ചെയ്തതെന്ന്..

ഏതായാലും പാസ്പോര്‍ട്ട് വാങ്ങി ഞാന്‍ വേഗം അവിടുന്ന് സ്ഥലം വിട്ടു,അല്ലെങ്കില്‍ ചിലപ്പോ നാട്ടുകാരുടെ ഭാക്കി കള്ളത്തരങ്ങളെക്കുറിച്ച് കൂടി കേള്‍ക്കേണ്ടിവന്നേനെ...

13 comments:

ഉറുമ്പ്‌ /ANT said...

അമ്പട വ്യാജാ........

Areekkodan | അരീക്കോടന്‍ said...

ngae?ingineyum verification?

കരീം മാഷ്‌ said...

ഭാരത സര്‍ക്കാര്‍ ഇടക്കാലത്തു ഇരുപതു വര്‍ഷത്തേക്കു പുതുക്കേണ്ടതില്ല എന്നു പറഞ്ഞു കുറച്ചു പാസ്‌പോര്‍ട്ട് ഇറക്കിയിരുന്നു. പക്ഷെ അതിന്റെ ഫോട്ടോ പതിച്ച പേജിലെ പ്ലാസ്റ്റിക് ലാമിനേഷന്‍ കാലഹരണപ്പെട്ടു ഇളകിപ്പോരുകയും വിസ അടിക്കാന്‍ കൊടുക്കുമ്പോള്‍ കൃത്രിമം നടത്തിയ പാസ്പോര്‍ട്ട് എന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.
അതിനാല്‍ വീണ്ടും പുതുക്കല്‍ അഞ്ചു വര്‍ഷത്തേക്കും പുതിയ പാസ്പോര്‍ട്ടു അറ്റാച്ചു ചെയ്യല്‍ പത്തു വര്‍ഷത്തേക്കും ആക്കി എന്നാണു കേട്ടത്.

ഹരീഷ് തൊടുപുഴ said...

കഷ്ടം!!!!

അവര്‍ നിങ്ങളെ അരിയുണ്ട തീറ്റിച്ചേനേ..

കുഞ്ഞായി | kunjai said...

ഉറുമ്പ്:കമന്റിന് നന്ദി
അരീക്കോടന്‍:ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കുന്നതിന് തൊട്ട് മുന്‍പുള്ള ഒരു ചടങ്ങാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ്.അവിടെ ഡ്യുട്ടിയില്‍ ഇരിക്കുന്ന എമിഗ്രേഷന്‍ ഓഫീസര്‍ ഫോട്ടോ മാച്ച് ചെയ്ത് നോക്കിയിട്ടേ പാസ്പോര്‍ട്ടില്‍ exit അടിക്കുകയുള്ളൂ.എന്തെങ്കിലും സംശയം തോന്നിയാല്‍ exit അടിക്കാതിരിക്കാനും സാധ്യതയുണ്ട്.
നമ്മള്‍ ചെന്നിറങ്ങുന്ന രാജ്യത്ത് entry സ്റ്റാമ്പ് ചെയ്തിരിക്കണം.
കരീം മാഷ് പറഞ്ഞത് ശെരിയാണ്.
പിന്നെ പാസ്പോര്‍ട്ടിലെ ഫോട്ടോയുടെ മുകളിലായിട്ട് ഒരു പ്ലാസ്റ്റിക് ലാമിനേഷനുണ്ട് ,അത് ചില നാടന്‍ ടെക്നോളജി ഉപയോഗിച്ച് ഇളക്കിമാറ്റാന്‍ പറ്റും.എന്നിട്ട് അവിടെ ആര്‍ക്കാണോ‍ വ്യാജ പാസ്പോര്‍ട്ട് വേണ്ടത് അവരുടെ ഫോട്ടോ വെച്ച് ആരുമറിയാത്ത രീതിയില്‍ ഒട്ടിക്കും.
ഇങ്ങനെയാണ് വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കിപോന്നിരുന്നത്.
പക്ഷേ,ഇപ്പോള്‍ പുതിയ പാസ്പോര്‍ട്ടില്‍ ഫോട്ടോ ഒട്ടിക്കുകയല്ല പകരം ,ഫോട്ടോ പാസ്പോര്‍ട്ടിന്റെ തന്നെ പേജില്‍ ലാമിനേറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.അതുകൊണ്ട് പെട്ടെന്നൊന്നും കള്ളത്തരം നടക്കില്ല.
കരിം മാഷ്: കമന്റിന് നന്ദി
ഹരീഷ്:തല്‍ക്കാലം ഉണ്ട തിന്നാതെ രക്ഷപ്പെട്ടു. കമന്റിന് നന്ദി

siva // ശിവ said...

ചിലരെങ്കിലും ചെയ്യുന്ന തെറ്റുകള്‍ കാരണം കുറെയധികം ആള്‍ക്കാര്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

Unknown said...

മുഖം ചുരണ്ടി നോക്കിയില്ലല്ലോ ... ഭാഗ്യം!

Anil cheleri kumaran said...

സാബിത്ത് കലക്കി..

വയനാടന്‍ said...

അതിശയിക്കാനില്ല. കാസർഗോട്‌ എംബസ്സി വരെ സ്ഥാപിച്ച നമ്മൾ മലബാറികളിതു കേട്ടേ, കൊണ്ടേ തീരൂ.

നിരക്ഷരൻ said...

കുഞ്ഞായീ...

പാസ്സ്പോര്‍ട്ട് കാസര്‍ഗോഡ് എമ്പസീന്ന് എടുത്തതാണല്ലേ ? എന്നിട്ട് ഞങ്ങള്‍ടെ കസ്റ്റംസ് ആപ്പീസറെ കുറ്റം പറയുന്നോ ? :) :)

കുഞ്ഞായി | kunjai said...

ശിവ:ശെരിക്കും ,അതുതന്നെയാണ് സംഭവിക്കുന്നത്.
സാബിത്ത്:ഹഹ..അത് ശെരിയാണ്,ചിലപ്പോ ലെവന്മാരതും ചെയ്യും.
കുമാരന്‍::)
വയനാടന്‍:ശെരിയാണ്,എല്ലാ കൊള്ളരുതായ്മകളും നമ്മുടെ ഇടയിലുള്ളവര്‍ തന്നെയാണ് ചെയ്ത് കൂട്ടുന്നത്,എന്തു ചെയ്യാം അല്ലേ...
നിരക്ഷരന്‍:കാസര്‍ഗോട് എംബസിയായിരുന്നേല്‍ ചിലപ്പോള്‍ ചെക്കിങ്ങേ കാണുമായിരുന്നില്ല (സാധാരണ ഒരിജിനലിനെ വെല്ലുന്ന രീതിയിലാണ് ഡ്യൂപ് അടിക്കുന്നത്)

ശ്രീ said...

എന്തൊക്കെ ആണ് നടക്കുന്നത് അല്ലേ?

കുഞ്ഞായി | kunjai said...

ശ്രീ:വിസിറ്റിനും കമന്റിനും നന്ദി.