June 5, 2009

ഉണ്ണി (കഥ)

കര്‍ക്കിടകത്തിലെ കോരി ചെരിയുന്ന മഴയത്ത് എങ്ങ് നിന്നോ വന്ന ഒരു കൊച്ചുകുട്ടി ,കൊലായില്‍ നില്‍ക്കുന്ന സുഹറയെ കണ്ട് പകച്ച് നിന്നു.സുഹറ ആ സമയം മകന്‍ ആദിലിന്റെ സ്കൂള്‍ ബസ്സ് വെരുന്നതും കാ‍ത്ത് നില്‍ക്കുകയായിരുന്നു.വീടിന്റു മതില്‍കെട്ടു കടന്നാല്‍ ബസ് സ്റ്റോപ്പാണ് .അത് കൊണ്ട് നാലുമണി നേരമായാല്‍ കൊലായില്‍ വന്നിരിക്കും,മകന്റെ വരവും കാത്ത്.

എന്താ നിന്റെ പേര് ?

റിനാസ്

നീ എവിടുന്നാ വെരുന്നേ...?
എന്താ നിനക്ക് വേണ്ടത്...?
ഈ രണ്ട് ചോദ്യത്തിനും റിനാസ് ഉത്തരമൊന്നും പറഞ്ഞില്ല ,പകച്ച് നിന്നതേ ഉള്ളൂ.
സുഹറ വേഗം തോര്‍ത്ത് മുണ്ട് കൊണ്ടുപോയി കൊടുത്തു.മുഴുവന്‍ നനഞ്ഞല്ലോ കുട്ടിയേ എന്നും പറഞ്ഞ്.

അപ്പോയേക്കും സ്കൂള്‍ ബസ് വന്നിരുന്നു.സാധാരണ ഉറക്കം തൂങ്ങിയോ അല്ലെങ്കില്‍ ഇടക്ക് വെച്ച് ഉപേക്ഷിച്ച ഉറക്കത്തിനെ പഴിപറഞ്ഞോ വരാറുള്ള ആദില്‍ അന്ന് നല്ല പ്രസന്നനായിരുന്നു.കോലായില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന റിനാസിനെ കണ്ട് ഇതാരാ ഉണ്ണിക്കാക്കെയാ എന്നായിരുന്നു ആദിലിന്റെ ആദ്യത്തെ ചോദ്യം.
ഒരുപക്ഷേ ഉണ്ണി ഗെള്‍ഫില്‍ നിന്നും ലീവിന് അവന്റെ ഉപ്പാന്റെ കൂടെവരുമെന്ന് അവനും കേട്ടിരിക്കണം.അവന് കിട്ടാന്‍ പോകുന്ന കളിപ്പാട്ടങ്ങളുടെ ഒരു ചെറിയ കണക്കെടുപ്പെങ്കിലും നടത്തിയിരിക്കണം.

അത് ഉണ്ണിക്കാക്കനെപ്പോലെ വേറൊരു ഇക്കാക്കയാണെന്ന് സുഹറ തിരുത്തിപറഞ്ഞു,ഉണ്ണി ആദിലിന്റെ മൂത്താപ്പാന്റെ മകനാണ് ആളെക്കുറിച്ച് കേട്ടറിവല്ലാതെ കണ്ട് പരിചയമില്ല.
സുഹറ അപ്പോളേക്കും ഭര്‍ത്താവ് അലിയെ വിളിച്ച് കൊണ്ട് വന്നിരുന്നു.അലി അന്ന് പതിവിലും നേരത്തേ തന്നെ ഓഫീസ് വിട്ട് വന്നിരുന്നു.പഴയ പട്ടാളക്കാരനായത് കൊണ്ടാകണം ,പട്ടാളമുറയിലായിരുന്നു അലിയുടെ ചോദ്യം ചെയ്യല്‍. കാഴ്ച്ചയില്‍ ഒരാറ് വയസ്സ് തോന്നിക്കുന്ന റിനാസിന് പക്ഷേ അവന്റെ വീട് എവിടെയാണെന്നോ,വീട്ടുകാ‍ര്‍ എവിടെയാണെന്നോ പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

കുറച്ച് നേരത്തെ ആലോജനക്കൊടുവില്‍ അവര്‍ റിനാസിന് അഭയം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.സുഹറ പറഞ്ഞു, വരുന്നത് വരട്ടെ ,അവനേക്കാളും ഒന്നോ രണ്ടോ വയസ്സ് തായെയുള്ള ഒരെണ്ണം നമുക്കുമില്ലേ..

ആദില്‍ ഒരുവിദത്തില്‍ പഴവും ചായയും കുടിച്ച് ഓടി വന്നു ,അവന്റെ ഉണ്ണിക്കാക്കാനെകാണാന്‍.റിനാസിലൂടെ കൂടെ ജെനിക്കാതെ പോയ കൂടെ പിറപ്പീനേയും ,ഒന്നിച്ചു കളിക്കാന്‍ ഒരു കളിക്കൂട്ടുകാരനേയും ഒരേ സമയം ആദില്‍ നോക്കിക്കാണുന്നുണ്ടായീരുന്നു.റിനാസ് തിരിച്ച് ആദിലിന്നോടും നല്ല സൌഹാര്‍ദം പുലര്‍ത്തിപോന്നു.

ക്രമേണ ആദിലിന്നുമാത്രമല്ല , എല്ലാവര്‍ക്കും അവന്‍ ഉണ്ണിയായിരുന്നു,അവരുടെ കണ്ണിലുണ്ണി.

കോരി ചെരിയുന്ന മഴയത്ത് ,ഇറയത്ത് നിന്നും ഒലിച്ചിറങ്ങുന്ന മഴ വെള്ളത്തില്‍ അവര്‍ ഒരുമിച്ച് തോണി ഓടിച്ചു കളിച്ചു.പതിവായി കുത്തിയിരുന്നു കാണുന്ന മിസ്റ്റര്‍ ബീനും,ടോം ആന്റ് ജെറിയും കാണാനാളില്ലാതായി.അവര്‍ക്കിടയില്‍ വല്ലാത്ത ഒരു അടുപ്പം പൂത്ത് തളിര്‍ത്തത് വളരെ പെട്ടെന്നായിരുന്നു. അവരുടെ ലോകത്ത് ,അവര്‍ അവരുടെ സ്വര്‍ഗ്ഗം തീര്‍ത്തു.

അലി തന്നാലാവുന്നവിധം അന്യേഷിച്ചു നോക്കി ,ഉണ്ണിയുടെ അറ്റുപോയ കണ്ണിയെ തേടി.പേപറില്‍ പരസ്യം കൊടുത്ത് നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായിരുന്നില്ല.ഉണ്ണിയെ അടുത്തുള്ള സ്കൂളില്‍ ഒന്നാം തരത്തില്‍ ചേര്‍ത്താന്‍ തീരുമാനിച്ചു.ആദിലിന്റെ സ്കൂളില്‍ തന്നെ ചേര്‍ത്താന്‍ നോക്കി പക്ഷേ അവിടെ സീറ്റ് കിട്ടിയില്ല.

സൂര്യന് ചുറ്റും കറങ്ങുന്ന ഭൂമിയെപ്പോലെ ആദിലിന്റെ ലോകം തികച്ചും ഉണ്ണിയെ ചുറ്റി പറ്റിയുള്ളതായിരുന്നു.രാവിലെ ഉണര്‍ന്നാല്‍ പെയ്‌സ്റ്റോ ബ്രഷോ ചോദിക്കുന്നതിന്ന് മുമ്പേ ചോ‍ദിക്കുന്നത് ഉണ്ണിക്കാ‍ക്ക എവിടെ എന്നായിരുന്നു.

പക്ഷേ ആ നശിച്ച ഫോണ്‍ വന്നില്ലായിരുന്നില്ലെങ്കില്‍ എന്ന് ഇപ്പോളും എല്ലാവരും ആശിച്ചുപോകുകയാണ്.എല്ലാവരുടെയും സന്തോഷം എന്നെന്നേക്കുമായി കൊട്ടിയടക്കാന്‍ പോന്നതായിരുന്നു അത്.രാവിലെ നൂറ് കൂട്ടം പണിക്കിടയില്‍ നിന്നും സുഹറ വന്നെടുത്ത ഫോണ്‍ ഉണ്ണിയുടെ അമ്മാവന്റേതായിരുന്നു.വൈകീട്ട് നേരില്‍ക്കാണാമെന്നും പറഞ്ഞ ഉണ്ണിയുടെ അമ്മാവന് പക്ഷേ വീട്ടഡ്രസ്സ് കൊടുത്തത് മനസ്സില്ലാ മനസ്സോടെയായീരുന്നു.

അലി അന്ന് നേരത്തെ തന്നെ ഓഫീസില്‍ നിന്നും എത്തിയിരുന്നു.പറഞ്ഞ സമയത്ത് തന്നെ ഉണ്ണിയുടെ അമ്മാവന്‍ വീട് കണ്ട് പിടിച്ച് എത്തിയിരുന്നു.ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീടായത് കൊണ്ട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നു പറഞ്ഞു.അമ്മാവനെ കണ്ടപാടെ ഓടിഅടുത്ത ഉണ്ണിയുടെമുന്നില്‍ വേറെ തെളിവ് നിരത്തുന്നതിന്റെ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല്ല.

“ബ്ലഡ് ഈസ് തിക്കര്‍ തേന്‍ വാട്ടര്‍ ‘'

പക്ഷേ മകനെ ഉപേക്ഷിച്ച് ബോംബെക്ക് വണ്ടി കയറിയ ഉണ്ണിയുടെ ഉപ്പയും ഉമ്മയും എവിടെയോ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒരു കഷണം തുണിയില്‍ ഈ ലോകത്തോ‍ട് വിട പറഞ്ഞത് എന്തിനെന്ന് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല.സുഹറക്കും അലിക്കും ഉണ്ണിക്ക് സംഭവിച്ച തീരാ നഷ്ടങ്ങളെ സ്തബ്ധരാ‍യി നോക്കിനില്‍ക്കാനേ കയിഞ്ഞുള്ളൂ.

അതികം താമസിയാതെ തന്നെ ഉണ്ണി ആ വീടിനോട് വിട പറഞ്ഞു.ആദിലിനെ വിവരമറിയിക്കാതെ പ്രത്യേകം നോക്കിയിരുന്നു.

കുറച്ച് ദിവസം കയിഞ്ഞ്പ്പോള്‍ ആ വീട്ടില്‍ എല്ലാവരും ഉണ്ണിയില്ലാത്ത കുറവ് മറന്ന് തുടങ്ങിയിരുന്നു ,ഒരാളൊഴിച്ച് , ആദില്‍.

ഉണ്ണി അവന്റെ കുടുംബക്കാരുടെ വീട്ടില്‍ കൂടാന്‍ പോയതാണെന്നുള്ള കള്ളം ഉള്‍കൊള്ളാന്‍ ആദില്‍ തയ്യാറായിരുന്നില്ല്ല.ആദിലിന്റെ ചിരിയും കളിയും ആ വീ‍ടീന് നഷ്ടമായി,എന്നെന്നേക്കുമായി.
ഒരുദിവസം കോലായില്‍ കസേരയില്‍ എങ്ങോ നോക്കിയിരിക്കുന്ന ആദിലിന്നെ നോക്കി സുഹറ ചോദിച്ചു മോനെന്താ ആലോജിക്കുന്നേ,മോന് ഉമ്മ പഴം പുഴുങ്ങിതരാം .ആദില്‍ അതിന്നൊരുമറുപടിയും പറഞ്ഞില്ല.കുറച്ച് സമയം കയിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ,ഉണ്ണിക്കാക്ക എപ്പോളാ വരിക....

ഒരു മഴക്കാലം കൂടി വന്നണഞ്ഞു ,ഉണ്ണി ഇല്ലാത്ത മഴക്കാലം.
ഒരു ദിവസം ,വൈകുന്നേരം മഴ വരുന്നത് കണ്ട് സുഹറ ആടിനെ കൂട്ടിലടക്കാനായി പുറത്ത് പോയി.തിരിച്ച് കൊലായില്‍ വന്ന് നോക്കുമ്പോള്‍ ആദിലിനെ അവിടെ എങ്ങും കാണാനില്ല.സുഹറ ഉറക്കെ വിളിച്ചു നോക്കി. അല്ലേലും ഈ ചെറുക്കനിങ്ങനെയാ ,എവിടെയെങ്കിലും പോയിരിക്കും,വിളിച്ചാ വിളി കേള്‍ക്കില്ല.മഴ ശക്തി കൂടി വരികയായിരുന്നു.സുഹറയുടെ ഒച്ച കേട്ടാണ് അലി ഉറക്കമുണര്‍ന്നത്.അപ്പോയേക്കും സുഹറ കരഞ്ഞ് തുടങ്ങിയിരുന്നു.അലി അറിഞ്ഞിരുന്നില്ല ,ആ കണ്ണീര് ഒരിക്കലും തോരാത്തതാകുമെന്ന്.

12 comments:

ഹന്‍ല്ലലത്ത് Hanllalath said...

കണ്ണ് നനഞ്ഞു പോയി സുഹൃത്തെ...
വല്ലാത്ത കഥ....

കുഞ്ഞായി | kunjai said...

ഹന്‍ല്ലലത്തെ ,
ഇത് ഇവിടെ മുംബയില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്.അവസാനം സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മുഖം ,അതെന്നെ ആയത്തില്‍ സ്പര്‍‌ശിച്ചു.അതുകൊണ്ട് അതൊരു കഥയാക്കി എഴുതിയതാണ്.
നന്ദി ഇതു വഴി വന്നതിനും കമന്റടിച്ചതിന്നും

Abey E Mathews said...

http://gregarius.000space.com/
Categorized Malayalam Blog Aggregator

രാജീവ്‌ .എ . കുറുപ്പ് said...

ആത്മാവിനെ സ്പര്‍ശിച്ച എഴുത്ത്, കണ്ണുകള്‍ ഈറന്‍ ആയടോ,
മനോഹരം, ആശംസകള്‍ സുഹൃത്തേ

കുഞ്ഞായി | kunjai said...

കുറുപ്പിന്റെ കണക്കു പുസ്തകം:കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.ഇതുവഴി വന്നതിന്നും ,കമന്റടിച്ചതിന്നും നന്ദി

Jayesh/ജയേഷ് said...

കഥ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍ ...അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ

കുഞ്ഞായി | kunjai said...

ജയേഷ് സെന്‍:നന്ദി,അക്ഷരപിശാജിനെ ശ്രെദ്ധിച്ചോളാം

ശ്രീ said...

നടന്ന സംഭവമാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നുന്നു...

പാവത്താൻ said...

കണ്ണു നനയിച്ച കഥ..
വീണ്ടുമെഴുതൂ... കാത്തിരിക്കുന്നു. ആശംസകൾ

കുഞ്ഞായി | kunjai said...

ശ്രീ,പാവത്താന്‍:കമന്റിന് നന്ദി

കുക്കു.. said...

കഥ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് തോന്നി ഇത് ഒരു സംഭവ കഥ ആയിരിക്കും എന്ന്...പക്ഷേ അവസാനം ഇങ്ങനെ പ്രതീക്ഷിച്ചില്ല.......വിഷമം ആയി....

ശ്രീലക്ഷ്മി said...

എത്ര ശ്രേമിച്ചിട്ടും ഉണ്ണിയെ മറക്കാന്‍ പറ്റുന്നില്ല ...നന്നായിട്ടുണ്ട് ...ആശംസകള്‍ ....