നിറഞ്ഞു കവിഞ്ഞൊഴുകുന്ന കൈലോടി തോട്ടില്‍ ഒന്നര ആള്‍ക്ക് വെള്ളമുള്ളപ്പോള്‍ ഓരോരുത്തര് സമ്മര്‍ സോട്ട് അടിച്ച് ചാടി വീണിട്ട് കയ്യും കാലും വെള്ളത്തിലടിച്ച് നീന്തി പോകുന്നത് വളരെ കൌദുകത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍.
ഇങ്ങനെ ആള്ക്കാര് നീന്തുന്നത് കണ്ട് വളര്‍ന്നത് കൊണ്ട് എന്റെ ചെറുപ്പകാലത്തെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു നീന്തല്‍ പഠിക്കുക എന്നുള്ളത്.നീന്തല്‍ പഠിക്കാന്‍ ഏറ്റവും നല്ല എളുപ്പ വഴി കാറ്റുനിറച്ച ട്യൂബാണെന്ന് മനസ്സിലാക്കിയ ഞാന്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പഴയ ജീപിന്റെ ട്യൂബ് ഒപ്പിച്ചെടുത്തു.
എന്നിട്ട് ഒരു കയ്യില്‍ കാറ്റു നിറച്ച ട്യൂബും പിടിച്ച് എന്നും തോട്ടിന്റെ കരക്ക് ചെന്ന് വെള്ളത്തില്‍ ചാടാന്‍ വേണ്ടി ചട്ടം കെട്ടി നില്ക്കും,പക്ഷെ ഒടുക്കത്തെ ധൈര്യം കാരണം കാല് വെള്ളത്തില്‍ കുത്താന്‍ മാത്രം പറ്റിയില്ല.അങ്ങിനെ നാലോ അഞ്ചോ ദിവസം കടന്ന് പോയി.എന്റെ ദുഖം മനസ്സിലാക്കി ഒരു ദിവസം പിതാജി എന്റെ കൂടെ തോട്ടില്‍ വന്നു.ഞാന്‍ ട്യൂബ് പിടിച്ച് മുന്നിലും പിതാജി പിന്നിലും ആയിട്ട് ചെന്ന്
അധികം വെള്ളമില്ലാത്ത സ്ഥലം നോക്കി എന്നെ ഇറക്കിയിട്ട് ട്യൂബിന്റെ നടുക്ക് സ്ഥാനമുറപ്പിച്ചു തന്നു.ഉള്ളില്‍ നല്ല പേടി തോന്നിയെങ്കിലും വെള്ളത്തിന്റെ മുകളിലങ്ങനെ ഒഴുകി നടക്കുന്നത് ഒരു നല്ല അനുഭവമായിട്ട് തോന്നി. അങ്ങനെ ട്യൂബിന്റെ സഹായത്തോടെ ഞാന്‍ പതുക്കെ എല്ലാരും വെള്ളത്തില്‍ ചാടുന്ന ഭാഗത്ത് പോയി ചാടും എന്നിട്ട് ഒരു പത്തിരുപത് മീറ്റര്‍ മുന്നില്‍ വന്ന് കരക്ക് കേറുകയും ചെയ്യും.ഒഴുക്കില്‍ ഒഴുകി വന്നിട്ട് കേറുന്ന സ്ഥലമെത്തുമ്പോള്‍ ഒരു ടെന്ഷനാ എങ്ങാനും പിടിത്തം കിട്ടി ഇല്ലേല് നേരെഅറബി കടലില്‍ ചെന്നെത്തും അത്രക്ക് ഒഴുക്കാ വെള്ളത്തിന്.
ഞാനൊരു പാവമാണെന്നുള്ള വലിയ ഒരു ലേബല്‍ നെറ്റിമ്മല് ഒട്ടിച്ച് ട്യൂബുമായിട്ട് വെള്ളതില്‍ ചാടാന്‍ വരുന്ന നേരത്ത് എന്നെ എതിരേല്ക്കാന് നീന്തലില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയുമുള്ള ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.റാഗിംഗ് സമയത്ത് സീനിയേസിന്റെ ഇടയില്‍ പെട്ട ജുനിയര്‍ പയ്യന്റെ അവസ്ഥ ആയിരുന്നു എനിക്ക് അപ്പോള്‍.ഒരു ദിവസം നീന്തി കൊണ്ടിരുന്ന എന്റെ കയ്യില്‍ നിന്നും ഒരു ചേട്ടന് ട്യൂബ് തട്ടിപറിച്ചെടുത്തിട്ട് അതിന്റെ മുകളില്‍ വിശാലമായിട്ട് കിടന്ന് നീന്തി ഞാന്‍ വെള്ളത്തിലുമായി,ഗ്ലും ഗ്ലും എന്നും പറഞ്ഞു വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറെ വെള്ളം കുടിച്ചു.കുറേ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ പാവം തോന്നി ട്യൂബ് പിടിച്ചെടുത്ത ചേട്ടന് തന്നെ വന്നെന്നെ രക്ഷിച്ചു.
വെള്ളത്തില്‍ കളിച്ചിട്ട് മതിയാക്കാന്‍ ആയോന്നറിയാന്‍ ഞങ്ങള്‍ക്കൊരു വഴി ഉണ്ടായിരുന്നു.കണ്ണ് നല്ല ചോര നിറത്തില്‍ ചുവന്നാല്‍ അതിന്നര്‍ത്ഥം,ഇന്നേക്കുള്ളതായി എന്നാണ്.പിന്നെ അധികം താമസിയാതെ വീട്ടില്‍ ഹാജര്‍ വെക്കും .അല്ലെങ്കീ വൈകി വീട്ടില്‍
ചെല്ലുമ്പോള്‍ കയ്യും കാലുമൊക്കെ ചുവന്നെന്നിരിക്കും നല്ല ചുട്ട പെട കൊണ്ടിട്ട്.
ഇടക്ക് എന്തെങ്കിലും പറഞ്ഞ് സോപ്പിട്ടിട്ട് എന്റെ പെങ്ങളേയും കൂടെ കൂട്ടുമായിരുന്നു.എന്നിട്ട് നീന്തം കഴിഞ്ഞ് ,വെള്ളം കുറഞ്ഞ ഭാഗത്ത് പോയിട്ട് തോര്‍ത്തുമുണ്ട് വീശി പരല്‍ മീനിനെ പിടിക്കും രണ്ടാളും കൂടി.ഇങ്ങനെ കിട്ടുന്ന പരല്‍ മീനിനെ ഒക്കെ വീട്ടിലെ കിണറ്റില്‍ കൊണ്ടിടും.
എന്റെ നീന്തല്‍ കഥകള്‍ കേട്ട് പൂതികേറി ,സമപ്രായക്കാരിയായ എന്റെ കസിന് സിസ്റ്റര്‍ ഒരു ദിവസം എന്റെ കൂടെ നീന്തല്‍ കാണാന്‍ കൂടെപുറപ്പെട്ടു.ഒരു ധൈര്യത്തിന് പിതാജിയും കൂടെ വന്നിരുന്നു.എന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ പറ്റിയ അവസരമാണെന്ന് മനസ്സിലാക്കി
അവളെ കാണിക്കാന്‍ വേണ്ടി പലതരം അഭ്യാസം ഞാന്‍ പുറത്തെടുത്തു തുടങ്ങി.ട്യൂബ് ആദ്യം വെള്ളത്തിലേക്ക് ഒറ്റ ഏര് വെച്ച് കൊടുത്തിട്ട് അതിന്റെ നടുക്കേക്ക് കരയില്‍ നിന്ന് ഡൈവ് ചെയ്ത് കേറുക.പിന്നെ വീട്ടില്‍ ചാരു കസാരയില്‍ ഇരിക്കുന്ന പോലെ ട്യൂബിന്റെ നടുക്ക് കടന്നിട്ട് ഒറ്റക്കൈകൊണ്ട് തുഴഞ്ഞു നീന്തുക.ഇതു കണ്ട് ഹരം കേറിയ അവള്‍ക്കൊരു പൂതി,അവള്‍ക്കും ഒന്നു നീന്തണം.ജനിച്ചിട്ട് ഇന്നേവരെ തോടു പോലും കാണാത്ത ഇവളെങ്ങാനും വെള്ളത്തിലിറങ്ങിയാല്‍ എന്ന് ആലോജിച്ച് നില്ക്കുമ്പോള് തന്നെ പിതാജി സമ്മതം മൂളി കഴിഞ്ഞിരുന്നു.
എന്നാല്‍ ചാടിക്കോന്ന് പറഞ്ഞ് പിതാജി ട്യൂബ് വെള്ളത്തിലോട്ടിട്ടതും ,എന്നാ ശരീന്നു പറഞ്ഞ് അവള് എടുത്തൊരൊറ്റ ചാട്ടം വെച്ചുകൊടുത്തു ,പക്ഷെ ആവേശത്തില്‍ എടുത്ത് ചാടിയപ്പോള്‍ കരക്റ്റ് ട്യൂബിന്റെ നടുക്ക് തന്നെ ലാന്റ് ചെയ്തെങ്കിലും പിടിവള്ളികിട്ടാതെ ശരോന്ന് പറഞ്ഞ് വെള്ളത്തിന്റെ അടിയിലോട്ട്
ആണ്ടങ്ങ് പോയി.
എനിക്കാകെ കയ്യും കാലും വിറച്ചിട്ട് പിന്നവിടെങ്ങും സ്ഥലം പോര.അവള് വെള്ളത്തില്‍ മുങ്ങിയത് കണ്ടതും പിതാജി
അവസരത്തിനൊത്ത്പ്രവര്‍ത്തിച്ചു.അവള് മുങ്ങിപ്പോയതിന്റെ കുറച്ചു മുന്നിലായിറ്റ് പിതാജിയും ചാടി ഊളിയിട്ടു ,ഒരു മിനിട്ട് നേരം ഞാന്‍ നോക്കി നിന്നു ഒരനക്കവും എവിടുന്നുമില്ല. ഇവരെ രണ്ടാളെയും തപ്പി വെള്ളത്തില്‍ ഇറങ്ങാന്ന് വെച്ചാല്‍ എന്നിലെ നീന്തല്‍ കാരനെട്ട് അനുവദിക്കുന്നുമില്ല,പോരാത്തതിന്
കയ്യിലിരുന്ന ട്യൂബ് വെള്ളത്തീ പോവുകയും ചെയ്തു.
എന്റെ പേടികളെ എല്ലാം കൈലോടി തോടു കടത്തി കൊണ്ട് ഏതാണ്ട് ഒരു 7 മീറ്റര്‍ താഴെ ആയിട്ട് പിതാജിപൊങ്ങി വന്നു ,ഒരു കയ്യില്‍ എന്റെ കസിനെയും പിടിച്ചു കൊണ്ട്.അന്നേരം എന്റെ മനസ്സില്‍ തോന്നിയ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതായിരുന്നു.

12 comments:
വര്‍ണ്ണന കൂടുന്നത് വായനസുഖം കുറക്കും , കുറുക്കി എഴുതാന്‍ ശ്രമിക്കൂ :)
അക്ഷരപ്പിശകുകളിനിയും തീരുന്നില്ലല്ലോ!
വേഗം ശരിയാക്കണം, അല്ലേല്‍ വായിക്കാന്‍ ആളില്ലാത്ത അവസ്ഥാവിശേഷം ഊണ്ടാകും.
അറിയാന്‍ പാടില്ലാത്ത അക്ഷരങ്ങള്‍ ഏതെങ്കിലും ബൂലോകനോട് ചോദിച്ച് മനസ്സിലാക്ക് ചങ്ങായീ, കുഞ്ഞായീ.
തറവാടിയുടേയും , അനോണിമസ്സിന്റേയും ഉപദേശങ്ങള്‍ സ്വീകരിച്ചോളൂ. പുതിയ പോസ്റ്റുകള്‍ കൂടുതല്‍ നന്നാക്കാന്‍ അത് സഹായിക്കും. ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ബൂലോകന്മാര്‍ ഓരോ പോസ്റ്റ്കളും വായിക്കാനെത്തുന്നത്. അവരെ വെറുപ്പിക്കരുതല്ലോ.
ആശംസകള്‍.
പിതാജി ഒരു സെബാസ്റ്റ്യന്‍ സേവ്യര്‍ ആണല്ലാ കുഞ്ഞായി...
നന്നായി
:)
ഉപാസന
നമുക്ക് “എങ്ങിനെ നീന്തല്‍ പഠിക്കാം” എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങാം.
നന്നായി. എഴുത്തു തുടരുക.
അഭിനന്ദനങ്ങള്‍!
കൊള്ളാം
തറവാടി,അനോണി,നിരക്ഷരന്,ഉപാസന,അലി,പ്രിയ - നന്ദി
ഉപാസന -ആ സംഭവത്തോടെയാണ് സത്യത്തില്‍ ഞാനും അതു മനസ്സിലാക്കിയത്
nannayitundu kunjayi...
njan mukalilullavaroodu yojikunnilla...nalla varnana...vayanasugham koodunathe ullu!!veendum ezhutuka!!!
Neetha.
രചനയിലെ ആത്മാര്‍ഥത മനസ്സില്‍ തൊടുന്നു.
പുതിയ അനുഭവങ്ങള്‍, അല്പം കൂടി ശില്പ ഭംഗിയോടെ പ്രതീക്ഷിക്കുന്നു.
ആശംസകള്‍.
നന്നായി എഴുതിയിരിക്കുന്നു... വായിക്കാന്‍ നല്ല രസം തോന്നി...പക്ഷെ അക്ഷരപിശാച് വായനാസുഖം കുറയ്ക്കുന്നു...
നീത :പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം
നിലാവര്‍ നിസ & ഷാരൂ :ആദ്യമായിട്ട് ഇതുവഴി വന്നതിന് നന്ദി,പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം
Post a Comment